FLASH NEWS

തേയ്മാനമാണോ പ്രശ്നം ! ? : ഇതെല്ലാം ഒന്നു കഴിച്ചു നോക്കൂ

October 10,2022 07:24 PM IST

എല്ലിൻ്റേയും മസിലുകളുടേയും സന്ധികളുടേയും തേയ്മാനം പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരക്കാർക്ക് ഒരു പരിധിവരെ പരിഹാരമാവുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം :    

                                 മഗ്നീഷ്യത്തിന്റെ ഉറവിടമായ പഴങ്ങൾ എല്ലിന്റെയും പല്ലിന്റെയും ഘടന രൂപീകരണത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ്.കാൽസ്യത്തിൻ്റെ കലവറയായ  ചീര എല്ലിന്റെയും പല്ലിന്റെയും രൂപീകരണത്തിന് സഹായിക്കുന്നതോടൊപ്പം, ശരീരത്തിന് ദിവസവും ആവശ്യമായി വരുന്ന കാൽസ്യത്തിന്റെ 25 ശതമാനം ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് പ്രദാനം ചെയ്യുന്നു.

എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ മറ്റൊന്നാണ് നട്സ്.കാൽസ്യത്തിൻ്റെ ഉറവിടമായ ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലോ തൈരോ വളരെ മികച്ച വിഭവമെന്ന്  യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ പഠനത്തിൽ പറയുന്നു.കാൽസ്യവും വിറ്റമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച്, എല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്.100 ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട് എന്നതിനാൽ  ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ട ഒന്നാണ് ഇവ.ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നതിനാണ്  മത്സ്യം കഴിക്കാറുള്ളതെങ്കിലും, സാൽമൺ, ടൂണ എന്നിവ  എല്ലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.